കൊമ്പൻ അനന്തനാരായണൻ ലോറിയിൽ കയറാൻ കൂട്ടാക്കാതെ അനുസരണക്കേട് കാട്ടി
1444001
Sunday, August 11, 2024 6:48 AM IST
ഗുരുവായൂർ: ദേവസ്വം കൊമ്പൻ അനന്ത നാരായണൻ ലോറിയിൽ കയറാൻ കൂട്ടാക്കാതെ അനുസരണക്കേട് കാട്ടി.പാലക്കാട് പത്തിലിപ്പാറയിലുള്ള ക്ഷേത്രത്തിലെ ആനയൂട്ടിന് കൊണ്ടു പോകാൻ ലോറിയിൽ കയറ്റാൻ ശ്രമിച്ചപ്പോഴാണ് കൊമ്പൻ ലോറിയിൽ കയറാതെ പുറത്തേക്ക് നടന്നത്.
ഇന്നലെ വൈകീട്ട് ആറോടെ കിഴക്കേ ഗേറ്റിലാണ് ആനയെ ലോറിയിൽ കയറ്റാൻ നോക്കിയത്.ആന ലോറിയിൽ കയറാതെ വേഗത്തിൽ നടന്നു.ആന പടിഞ്ഞാറെ ഗേറ്റിനടുത്തെത്തിയപ്പോഴേക്ക് പാപ്പാൻമാർ ചേർന്ന് ചങ്ങലയിൽ കൊളുത്തി.പിന്നീട് പകരമായി കൊമ്പൻ ചെന്താമരാക്ഷനെയാണ് ആനയൂട്ടിന് അയച്ചത്.