എസ്എൻ പുരത്ത് കുടിവെള്ളമില്ല; മാർച്ച് നടത്തി കോൺഗ്രസ്
1443963
Sunday, August 11, 2024 6:25 AM IST
എസ്എൻ പുരം: ശ്രീനാരായണപുരം പഞ്ചായത്തിൽ ആഴ്ചകളായി കുടിവെള്ള വിതരണം നിലച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എസ്എൻ പുരം മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഒാഫീസിലേക്കു മാർച്ച് നടത്തി. പഞ്ചായത്ത് ഓഫീസിനു മുന്പിൽ മാർച്ച് പോലീസ് തടഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. വി.എം. മുഹിയദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.എ. സിറാജ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിൽ കുടിവെള്ള വിതരണം നിലച്ചപ്പോൾ, ജനങ്ങളുടെ ആവശ്യം അറിഞ്ഞ് ബദൽ സംവിധാനം ഏർപ്പെടുത്താൻ പഞ്ചായത്ത് തയാറായില്ലെന്നും എന്നാൽ ടാങ്കറുകളിൽ വെള്ളം അടിച്ചവകയിൽ എട്ടുലക്ഷം രൂപ പഞ്ചായത്തു ചെലവാക്കിയതായി കാണിച്ച് അഴിമതി നടത്തിയതായും മുഹിയുദ്ദീൻ ആരോപിച്ചു.
നേതാക്കളായ പി.ബി. ജയലക്ഷ്മി, പി.കെ. അബ്ദുൾ റഹിമാൻ, സൈനുദ്ദീൻ കാട്ടകത്ത്, കെ.ആർ. അശോകൻ, ടി.എസ്. രാജേന്ദ്രൻ, സുധൻ കാവുങ്ങൽ, കെ.ആർ. നിതീഷ് കുമാർ, സലാം കുഴുപ്പുള്ളി, ബീരാൻ കണ്ണെഴുത്ത്, ഇബ്രാഹിം വേഴവന, പി.എ. ഷിംനാസ്, അഹമ്മദ് ഷഹീൻ തുടങ്ങിയവർ പ്രസംഗിച്ചു.