തരിശിടം കൃഷിയോഗ്യമാക്കി നടീൽ ഉത്സവം
1443546
Saturday, August 10, 2024 1:59 AM IST
കൊരട്ടി: മികച്ച കർഷകനായ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വേണു കണ്ടരുമഠത്തിലിൻന്റെ കൃത്യമായ ഏകോപനത്തിൽ ബ്ലോക്ക് പഞ്ചായത്ത്, കൊരട്ടി ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, സർവീസ് സഹകരണ ബാങ്ക് എന്നിവരുടെ സഹകരണത്തോടെ ഏഴ് ഏക്കർ തരിശിടം കൃഷിയോഗ്യമാക്കി.
തരിശുരഹിത കേരളം എന്ന സ്വപ്ന പദ്ധതി കൊരട്ടി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആറാംതുരുത്ത് പാടശേഖരത്തിലെ തോമസ് അഡാേറേഷൻ കോൺവന്റിന്റെ കീഴിലുള്ള ഭൂമി നിലമൊരുക്കി നടീൽ ഉത്സവം നടത്തിയത്.
ഞാറ്റടി കിൻഫ്ര വ്യവസായ പാർക്കിനോടു ചേർന്ന കരഭൂമിയിലാണ് തയാറാക്കിയത്. 95 ദിവസത്തിനകം വിളവെടുപ്പ് നടത്താനാകുംവിധമാണ് കൃഷിയൊരുക്കിയിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും മികച്ച വിത്തായ ജ്യോതി കേന്ദ്ര സർക്കാരിൻ്റെ തമിഴ് നാട് സീഡ് അഥോറിറ്റിയിൽ നിന്നുമാണ് എത്തിച്ചത്. നടീൽ ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.സി. ബിജു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ സുമേഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ലീന ഡേവിസ്, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രമണ്യൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, കൊരട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എ ജോജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെയ്നി ജോഷി, വർഗീസ് പയ്യപ്പിള്ളി, ജിസി പോൾ, സെന്റ് തോമസ് അഡോറേഷൻ കോൺവന്റ്് സുപ്പീരിയർ സിസ്റ്റർ റോസിലി, കൃഷി ഓഫീസർ സ്വാതി ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.