ക്വിറ്റ് ലിക്കർ ഡേ ആചരിച്ചു
1443543
Saturday, August 10, 2024 1:59 AM IST
ചേർപ്പ്: കെസിബിസി മദ്യവിരുദ്ധസമിതി തൃശൂർ അതിരൂപതയുടെയും ചേർപ്പ് ഇടവക യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ തായംകുളങ്ങര മഹാത്മാ മൈതാനിയിൽ ക്വിറ്റ് ലിക്കർ ഡേ ആചരിച്ചു.
പഴുവിൽ ഇടവകവികാരി ഫാ. വിൻസെന്റ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. കെസിബിസി മദ്യവിരുദ്ധസമിതി അതിരൂപത ഡയറക്ടർ റവ.ഡോ. ദേവസി പന്തല്ലൂക്കാരൻ അധ്യക്ഷത വഹിച്ചു. ചേർപ്പ് ഇടവകവികാരി ഫാ. സെബാസ്റ്റ്യൻ വെട്ടത്ത് അനുഗ്രഹപ്രഭാഷണം നടത്തി. റിട്ട. സബ് ഇൻസ്പെക്ടർ സി.ആർ. ദിനേശ് കുമാർ ബോധവത്കരണ ക്ലാസ് നയിച്ചു.
പദ്മശ്രീ പെരുവനം കുട്ടൻമാരാർ, ഫൊറോന പ്രമോട്ടർ ഫാ. സിജോ കാട്ടൂക്കാരൻ, ചേർപ്പ് ചെറുചേനം മഹല്ല് ഖത്തീബ് അമീൻ ഹുദവി വണ്ടൂർ, അതിരൂപത പ്രസിഡന്റ് വി.എം. അഗസ്റ്റിൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്. ഏബ്രഹാം, റിട്ട. ഹെൽത്ത് ഓഫീസർ സി.പി. ഡേവീസ്, അതിരൂപത ട്രഷറർ കൊച്ചുവർക്കി തരകൻ, അതിരൂപത ആനിമേറ്റർ സിസ്റ്റർ എൻസ്വീഡ്, സെക്രട്ടറി സിജോ ഇഞ്ചോടിക്കാരൻ, വൈസ് പ്രസിഡന്റ് ഷീന ജോസ് എന്നിവർ പ്രസംഗിച്ചു.