ബൈക്കിലെത്തി സ്ത്രീകളുടെ മാല കവർന്നു
1443537
Saturday, August 10, 2024 1:59 AM IST
ഒല്ലൂർ\ മണ്ണുത്തി: രണ്ടിടങ്ങളിൽ ബൈക്കിലെത്തിയ ആൾ രണ്ടുസ്ത്രികളുടെ മാല പൊട്ടിച്ചു. ഒല്ലൂർ സെന്റ് റാഫേൽ സ്കൂളിനു സമീപം ബൈക്കിലെത്തിയ ആൾ വീട്ടമ്മയുടെ നാലുപവന്റെ മാല കവർന്നു. പിആർ പടി സ്വദേശി കാഞ്ഞിരത്തിങ്കൽ ആൻഡ്രൂസ് ഭാര്യ റീന(52) യുടെ മാലയാണ് കവർന്നത്. മകളെ സ്കൂളിൽ കൊണ്ടാക്കി തിരിച്ച് വീട്ടിലേക്ക് വരുന്നതിനിടെയാണ് മാല പൊട്ടിച്ചത്.
പിടിവലിയിൽ താലി കൈയിൽ കിട്ടി. പറവട്ടാനി മഹാത്മനഗറിൽ വീട്ടുമുറ്റത്ത് കുട്ടിയെ കളിപ്പിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ ആളാണ് വീട്ടമ്മയുടെ രണ്ടേമുക്കാൽ പവന്റെ മാല പൊട്ടിച്ചത്. ആലപ്പാട്ട് ഇൻഫന്റിന്റെ ഭാര്യ റീന(57)യുടെ മാലയാണ് മോഷ്ടാവ് പൊട്ടിച്ചത്. ഇരു സംഭവത്തിലും പോലിസ് കേസെടുത്തു.