വയനാട് ദുരന്തം: ഓണാഘോഷ പരിപാടികൾ ഒഴിവാക്കി, പുലിക്കളിയും കുമ്മാട്ടിയും ഇക്കുറിയില്ല
1443535
Saturday, August 10, 2024 1:59 AM IST
തൃശൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവുപ്രകാരം കോര്‍പറേഷന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന എല്ലാ ഓണാഘോഷപരിപാടികളും ഒഴിവാക്കാൻ തൃശൂര്‍ കോര്പറേഷന് തീരുമാനിച്ചു. മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തിലാണു തീരുമാനം.
കോര്‍പറേഷന്‍തല ഓണാഘോഷം, ഡിവിഷന്‍തല ഓണാഘോഷം, കുമ്മാട്ടി, പുലിക്കളി ഉള്‍പ്പെടെയുള്ള ഓണാഘോഷങ്ങള്‍ ഉണ്ടാകില്ല. വയനാട് ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി കോര്പറേഷന് ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഓണാഘോഷപരിപാടികളുടെ ഭാരവാഹിത്വത്തില്‍നിന്ന് ഒഴിഞ്ഞുനില്ക്കണമെന്നു മേയര്‍ അഭ്യര്‍ഥിച്ചു.