കൊടുങ്ങല്ലൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്
1443222
Friday, August 9, 2024 1:55 AM IST
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയ്ഡ്. സ്ഥാപന നടത്തിപ്പുകാരനും നാലുസ്ത്രീകളും ഉൾപ്പെടെ ഏഴുപേർ പിടിയിലായി.
ചന്തപ്പുര ധവള കുളത്തിനോടുചേർന്നുള്ള മ്യൂൺ അപ്പാർട്ട്മെന്റിലാണ് സംഭവം. വിവരമറിഞ്ഞ് നിരവധിയാളുകൾ അപ്പാർട്ട്മെന്റിനു മുമ്പിൽ തടിച്ചുകൂടി. ഒരാൾ ബൈക്കിൽ കയറി രക്ഷപ്പെട്ടതായി പറയുന്നുണ്ട്.
കൊടുങ്ങല്ലൂർ സിഐ വി.കെ. അരുണിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അപ്പാർട്ട്മെന്റിൽ പരിശോധനയും അറസ്റ്റും ഉണ്ടായത്.
അപ്പാർട്ട്മെന്റ്് കേന്ദ്രീകരിച്ചുള്ള അനാശാസ്യ പ്രവർത്തനങ്ങൾ ഇവിടെ നാളുകളായി നടക്കുന്നതായി നാട്ടുകാർ പറയുന്നു. അപ്പാർട്ട്മെന്റ് ഉടമ നടത്തിപ്പിനായി മാസവാടകയ്ക്ക് കൊടുത്തതായാണ് സൂചന.