വയനാടിന്റെ കണ്ണീരൊപ്പാന്‍...
1443219
Friday, August 9, 2024 1:55 AM IST
കർഷകസംഘം ജില്ലാ കമ്മിറ്റി 9.65 ലക്ഷം രൂപ നൽകി
തൃശൂർ: മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്കു കർഷകസംഘം ജില്ലാ കമ്മിറ്റി 9,65,000 രൂപ നൽകി. യൂണിറ്റുകളും വില്ലേജ് കമ്മിറ്റികളും സമാഹരിച്ച തുക കർഷകസംഘം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി അംഗം കെ.വി സജു അധ്യക്ഷനായിരുന്നു.
ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് പെല്ലിശേരി, ജില്ലാ വൈസ് പ്രസിഡന്റ് ഗീത ഗോപി, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി. ശങ്കരനാരായണൻ എന്നിവർ പ്രസംഗിച്ചു.
കാരുണ്യ
പ്രവാഹം
തൃശൂർ: ദുരിതാശ്വാസനിധിയിലേക്കു സഹായം കൈമാറി തദ്ദേശവകുപ്പ് ജീവനക്കാർ. ജില്ലാ ജോയിന്റ് ഡയറക്ടർ ഓഫീസിലെ ജീവനക്കാരുടെ കൂട്ടായ്മയാണ് അടിയന്തര സഹായമായി 25,000 രൂപ സംഭാവന നൽകിയത്. ജീവനക്കാർക്കുവേണ്ടി ജില്ലാ ജോയിന്റ് ഡയറക്ടർ പി.എം. ഷഫീക്ക് തുക ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനു കൈമാറി. ജീവനക്കാരുടെ കൂട്ടായ്മയായ ലയത്തിന്റെ ആഭിമുഖ്യത്തിലാണ് തുക കൈമാറിയത്.
വയനാടിനൊരു വീട്;
നിർമലമാതയുടെ കൈത്താങ്ങ്
തൃശൂർ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ഭവനരഹിതരായവർക്കു കൈത്താങ്ങുമായി കിഴക്കേക്കോട്ട നിർമലമാത സെൻട്രൽ സ്കൂൾ.
വിദ്യാലയത്തിന്റെ കാരുണ്യപ്രവൃത്തിയുടെ ഭാഗമായി ഒരു ഭവനം നിർമിച്ചു നൽകും. പദ്ധതിയുടെ ഭാഗമായ ധനസമാഹരണത്തിലേക്കുള്ള ആദ്യവിഹിതം മൂന്നാംക്ലാസ് വിദ്യാർഥിനി ബി. ആത്മിക സംഭാവനചെയ്ത് മാതൃകയായി.
സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച കുടുക്ക പൊട്ടിച്ചാണ് വിദ്യാർഥി 4841 രൂപ പ്രിൻസിപ്പൽ സിസ്റ്റർ ലിൻസ മരിയയ്ക്കു കൈമാറിയത്. ഡോ. ബിനുവിന്റെയും അഞ്ജലിയുടെയും മകളാണ് ആത്മിക.