ചിമ്മിനി ഡാമിന്റെ സ്ലൂയിസ് തുറന്നു
1443216
Friday, August 9, 2024 1:55 AM IST
പാലപ്പിള്ളി: ചിമ്മിനി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി സ്ലൂയിസ് തുറന്ന് വെള്ളം കുറുമാലി പുഴയിലേക്ക് ഒഴുക്കി. ഇന്നലെ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് അഞ്ചുവരെയും വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചുവരെയുമാണ് വാല്‍വ് തുറന്നുവിടുന്നത്. സെക്കൻഡില്‍ 6.36 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇതുമൂലം 10 മുതല്‍ 12 സെന്റിമീറ്റര്‍വരെ പുഴയില്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കരുവന്നൂര്‍, കുറുമാലി പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.