മിത്രാനന്ദപുരം ക്ഷേത്രത്തിൽ ഓത്തുകൊട്ട് ഇന്ന് ആരംഭിക്കും
1443215
Friday, August 9, 2024 1:55 AM IST
ചേർപ്പ്: പെരുമ്പിള്ളിശേരി മിത്രാനന്ദപുരം ശ്രീ വാമനമൂർത്തി ക്ഷേത്രത്തിൽ ഓത്തു കൊട്ട് ഇന്ന് ആരംഭിക്കും.
രണ്ടുമാസം നീണ്ടുനിൽക്കുന്ന ഓത്തുകൊട്ട് ഒക്ടോബർ ഒ ന്പതിന് സമാപിക്കും. പെരുവനം ഗ്രാമം, ഇരിങ്ങാലക്കുട, തളിപ്പറമ്പ് തുടങ്ങിയവടങ്ങളിൽ നിന്നുള്ളവേദ പണ്ഡിതരും തൃശൂർ ബ്രഹ്മസ്വം മണ്ഡത്തിലെ വേദജ്ഞാനരായ വിദ്യാർഥികളുമടക്കം മുപ്പതോളംപേർ ഓത്തു കൊട്ടിനു നേതൃത്വം നൽകും.
രാവിലെ ആറു മുതൽ രാത്രി 9.30വരെയാണ് ഓത്തുകൊട്ട് നടക്കുക. യജൂർവേദ ഉപാസനയായ ഓത്തുക്കൊട്ട് മുടങ്ങാതെ നിലനിൽക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങളാണു മിത്രാനന്ദപുരവും രാപ്പാൾ ശ്രീകൃഷ്ണക്ഷേത്രവും മിത്രാനന്ദപുരം ക്ഷേത്രത്തിൽ മൂന്നുവർഷത്തിനുശേഷവും രാപ്പാൾ ക്ഷേത്രത്തിൽ ആറുവർഷത്തിനുശേഷവുമാണ് ഓത്തുകൊട്ട് നടക്കുക.