ചേംബർ ഷോപ്പേഴ്സ് കാരവൻ: വിളംബരറാലി നടത്തി
1443214
Friday, August 9, 2024 1:55 AM IST
തൃശൂർ: ചേംബർ ഓഫ് കോമേഴ്സ് വുമണ്‍സ് വിംഗിന്റെ നേതൃത്വത്തിൽ നാളെയും മറ്റന്നാളും തൃശൂരിൽ സംഘടിപ്പിക്കുന്ന ഓണം സ്പെഷൽ ചേംബർ ഷോപ്പേഴ്സ് കാരവന്റെ മുന്നോടിയായി നഗരത്തിൽ വിളംബരറാലി നടന്നു. പാലസ് റോഡിൽനിന്നാരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റിയ വിളംബരറാലി ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സജീവ് മഞ്ഞില ഫ്ലാഗ് ഓഫ് ചെയ്തു.
വിദ്യാർഥികളുടെ റോളർ സ്കേറ്റിംഗിന്റെ അകന്പടിയിൽ വനിതാ വിംഗ് അംഗങ്ങൾ മോട്ടോർ വാഹനങ്ങളിലായി റാലിയിൽ അണിചേർന്നു. ചേംബർ ഓഫ് കോമേഴ്സിന്റെ പ്ലാറ്റിനം ജൂബിലി അനുസ്മരിപ്പിച്ചുകൊണ്ട് 75 ചിരാതുകൾ തെളിയിക്കുകയും വർണ ബലൂണുകൾ വാനിലേക്കുയർത്തുകയും ചെയ്തുകൊണ്ടായിരുന്നു വിളംബരറാലി സമാപിച്ചത്.
വുമണ്‍സ് വിംഗ് പ്രസിഡന്റ് സുചേത രാമചന്ദ്രൻ, സെക്രട്ടറി ജിസ്മി സുധീർ, ട്രഷറർ നിമിഷ സന്ദീപ് തുടങ്ങിയവർ നേതൃത്വം നൽകി.