സെന്റ് തോമസ് കോളജിൽ ഏകദിന ശില്പശാല
1442360
Tuesday, August 6, 2024 1:44 AM IST
തൃശൂർ: സെന്റ് തോമസ് കോളജിൽ സാമൂഹ്യപ്രവർത്തനവിഭാഗവും വനിതാ സെല്ലും ജെൻഡർ ക്ലബ്ബും സംയുക്തമായി ലിംഗഭേദം, ലൈംഗിക പ്രത്യുത്പാദന ആരോഗ്യ അവകാശങ്ങൾ എന്നിവ മനസിലാക്കുന്നതിനുള്ള തെരഞ്ഞെടുപ്പുകളെ ശക്തീകരിക്കുന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ റവ.ഡോ. കെ.എ. മാർട്ടിൻ ഉദ്ഘാടനം ചെയ്തു.
കോമണ്‍ ഹെൽത്ത് ഡൽഹി, കുടുംബശ്രീ ജില്ലാ മിഷൻ എന്നിവരുമായി സഹകരിച്ചായിരുന്നു ശില്പശാല. സാമൂഹികപ്രവർത്തന മേധാവി ജിജോ കുരുവിള, വൈസ് പ്രിൻസിപ്പൽ ഡോ. ഫെബിൻ ബേബി, ഗവേഷക ഡിന്റ സുരേഷ്, ജെൻഡർ ക്ലബ് കോ-ഓർഡിനേറ്റർ ഡോ. ക്രിസ്റ്റീന, ടി. ജോസ് തോമസ് എന്നിവർ പങ്കെടുത്തു.