വയോധികയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
1442041
Sunday, August 4, 2024 10:54 PM IST
തൃത്താല: ഒതളൂരില്‍ വയോധികയെ വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇട്ട്യാരത്ത് വളപ്പില്‍ കമലാക്ഷിയാണ് (65) മരിച്ചത്. ഇന്നലെ രാവിലെ കമലാക്ഷിയെ കാണാതായിരുന്നു. തെരച്ചലിനിടെ ഭര്‍ത്താവ് ബാലനാണ് കിണറ്റില്‍ കമലാക്ഷിയെ കണ്ടെത്തിയത്. തുടര്‍ന്ന് തൃത്താല പോലീസ് സ്ഥലത്തെത്തി. പട്ടാമ്പി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
തൃത്താല എസ്ഐ സുഭാഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്കുമാറ്റി. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് ബാലന് മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള കമലാക്ഷി ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.