പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് അഭിഭാഷകർക്കു പരിശീലനം
1441931
Sunday, August 4, 2024 7:18 AM IST
തൃശൂർ: പുതുതായി നിലവിൽ വന്ന ക്രിമിനൽ നിയമങ്ങളിൽ അഭിഭാഷകർക്കു പരിശീലനം നല്കാൻ കേരള ബാർ കൗൺസിൽ, കേരള ജുഡീഷൽ അക്കാദമി എന്നിവയുടെ സഹകരണത്തോടെ ജില്ലാതലത്തിൽ നടത്തുന്ന ദ്വിദിനപരിശീലന ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എം. മനോജ് നിർവഹിച്ചു.
കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ. ടി.എസ്. അജിത് അധ്യക്ഷത വഹിച്ചു. തൃശൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി.പി. സെയ്തലവി, ജുഡീഷൽ അക്കാദമി അഡീഷണൽ ഡയറക്ടർ കെ. കൃഷ്ണകുമാർ, ജില്ലാ ഗവ. പ്ലീഡർ കെ.ബി. സുനിൽകുമാർ, ക്യാമ്പ് കോ-ഓർഡിനേറ്റർ അഡ്വ. എം.ആർ. മൗനിഷ്, തൃശൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോൺസൺ ടി. തോമസ്, സെക്രട്ടറി പി.എസ്. അനീഷ്, അഡ്വ. ജൂലി ജോർജ് എന്നിവർ പ്രസംഗിച്ചു.
ജുഡീഷൽ അക്കാദമി ഫാക്കൽട്ടികളും മുൻ ഹൈക്കോടതി ജഡ്ജിമാരുമായ നാരായണ പിഷാരടി, അബ്രഹാം മാത്യു എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്.