പുന്നയൂർക്കുളം: തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഇന്ന് ആറ്റുപുറം സെന്റ് ആന്റണീസ് പള്ളിയിൽ ഇടയസന്ദർശനം നടത്തും,
രാവിലെ 7.30നു പള്ളി ഗേറ്റിൽ വികാരി ഫാ. ഡെന്നീസ് മാറോക്കിയും കൈക്കാരന്മാരുംചേർന്ന് ആർച്ച്ബിഷപ്പിനെ പള്ളിയിലേക്കു സ്വീകരിച്ചാനയിക്കും. മാർ താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയ്ക്കുശേഷം അമ്മമാരുടെ സമ്മേളനം, വിശ്വാസപരിശീലനയോഗം, സംഘടനകളുടെ യോഗം, പ്രതിനിധിയോഗം, കുടുംബകൂട്ടായ്മ കേന്ദ്രസമിതി സംയുക്തയോഗം, സ്നേഹവിരുന്ന് എന്നിവയാണ് പരിപാടികൾ. ഉച്ചതിരിഞ്ഞു കുടുംബയൂണിറ്റുകളിൽ കൂടിക്കാഴ്ച, വൈകീട്ട് സമാപനസംയുക്ത യോഗം നടത്തും.