ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു
1436822
Wednesday, July 17, 2024 11:21 PM IST
ചേർപ്പ്: തൃശൂർ വെളിയന്നൂർ ക്ഷേത്രത്തിനു സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചൊവ്വൂർ ചക്കാലക്കൽ പൊറിഞ്ചു മകൻ മാത്യു(67) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ഒന്പതിന് വീട്ടിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന വഴി വൈകീട്ട് നാലോടെ വെളിയന്നൂരിൽവച്ചായിരുന്നു അപകടം. തുടർന്ന് സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നലെ മരിച്ചു. കോൺഗ്രസ് ചേർപ്പ് മണ്ഡലം സെക്രട്ടറിയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് ചൊവ്വൂർ സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളിയിൽ. ഭാര്യ: വൽസ. മക്കൾ: മെൽവിൻ, മൃദുല. മരുമകൻ: സിന്റോ.