എലിപ്പനി ബാധിച്ച് ആദ്യകാല ജിം ട്രെയിനർ മരിച്ചു
1436562
Tuesday, July 16, 2024 10:44 PM IST
ഗുരുവായൂർ: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ജിം ട്രെയിനറും പാവറട്ടി സെന്റ് ജോസഫ് സ്കൂളിലെ റിട്ട, അധ്യാപകനുമായിരുന്ന കോട്ടപ്പടി മണ്ടുംപാൽ സുരേഷ് ജോർജ് (62) അന്തരിച്ചു. ഗുരുവായൂർ കോട്ടപ്പടി പള്ളി റോഡിലെ ആദ്യകാല ജിംനേഷ്യം ട്രെയിനറായിരുന്നു.
എറണാകുളത്തെ സ്വകാര്യആശുപത്രിയിൽചികിത്സയിരിക്കെയാണ് മരിച്ചത്. സംസ്കാരം ഇന്നു രാവിലെ 10.30 ന് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളിയിൽ. ഭാര്യ: മേരി (തലക്കോട്ടുക്കര കുറ്റിക്കാട്ട് കുടുംബാഗമാണ്). മക്കൾ: മനീഷ്, ആൻസി. മരുമകൻ: കിരൺ.