പഴയന്നൂരിൽ വാഹനാപകടം
1436478
Tuesday, July 16, 2024 1:23 AM IST
പഴയന്നൂർ: പറക്കുളം ബസ് സ്റ്റോപ്പിന് മുമ്പിൽ വാഹനാപകടം. അതിവേഗതയിൽ വന്ന കാർ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിനു പിറകിൽ ഇടിക്കുകയായിരുന്നു. തോലന്നൂരിലെ ആഷിഫ് എന്ന യുവാവ് ഓടിച്ചിരുന്ന കാറാണ് അപകടമുണ്ടാക്കിയത്.
മഴയെത്തുടർന്ന് ഇരു ചക്ര വാഹന യാത്രികനായ വിപിൻ എന്ന യുവാവ് ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് കയറിനിന്ന വേളയിലായിരുന്നു അപകടം. ഭാഗ്യം കൊണ്ടുമാത്രമാണ് യുവാവിന് ജീവൻ തിരിച്ചുകിട്ടിയത്.
വൈദ്യുതി പോസ്റ്റുകൾ ഉൾപ്പെടെ തകർത്ത കാർ 50 മീറ്ററിൽ അധികം ദൂരത്തേക്ക് ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറിന്റെ മുൻവശവും തകർന്നിട്ടുണ്ട്.