ഇരിങ്ങാലക്കുട: അയിത്തോച്ചാടനത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനുമായി നടന്ന കുട്ടംകുളം സമരം കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ തങ്കലിപികളാലാണ് എഴുതപ്പെട്ടിരിക്കുന്നതെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കെ.പി. രാജേന്ദ്രന്.
സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 78-ാം സമരവാര്ഷികദിനത്തില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ. ശ്രീകുമാര്‍ അധ്യക്ഷതവഹിച്ചു. സിപിഐ ജില്ലാ എക്സി.അംഗം കെ.എസ്. ജയ, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ബിനോയ് ഷബീര്‍, അനിത രാധാകൃഷ്ണന് എന്നിവര്‍ സന്നിഹിതരായി. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി സ്വാഗതവും മണ്ഡലം അസി. സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് നന്ദിയും പറഞ്ഞു.