ചാ​ലി​ശേ​രി​യി​ൽ ലോ​റി​യു​ടെ ച​ക്ര​ത്തി​ൽ തീ ​പ​ട​ർ​ന്നു
Tuesday, June 25, 2024 1:27 AM IST
കു​ന്നം​കു​ളം: ചാ​ലി​ശേ​രി മെ​യി​ൻ റോ​ഡ് സെ​ന്‍റ​റി​ൽ ലോറിയുടെ ചക്രത്തിൽ തീപിടിച്ചു. ഇന്നലെ രാവിലെ ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. പാ​ല​ക്കാ​ട്ടുനി​ന്നു തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് സി​മ​ന്‍റ്് ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

12 ച​ക്ര​ങ്ങ​ളു​ള്ള ലോ​റി​യു​ടെ പിറ​കുവ​ശ​ത്തെ ച​ക്ര​ങ്ങ​ളി​ലൊ​ന്നി​ൽ തീ ​പ​ട​ർ​ന്നുപി​ടി​ക്കു​ക​യാ​യി​രു​ന്നു. പു​ക​യും തീ​യും ഉ​യ​രു​ന്ന​തുക​ണ്ട് ലോ​റി ഡ്രൈ​വ​ർ ലോ​റി നി​ർ​ത്തി ചാ​ടി​യി​റ​ങ്ങി. ചാ​ലി​ശേരി സെ​ന്‍റ​റി​ലെ ചു​മ​ട്ടുതൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്ന് വെ​ള്ളമൊഴി​ച്ച് തീ ​അ​ണ​ച്ച​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.