കൊരട്ടി: ദേശീയപാത പെരുമ്പിയിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ശക്തമായ മഴയ്ക്കിടെ നിയന്ത്രണംവിട്ട ആംബുലൻസ് തെന്നി മീഡിയനിലേക്കു കയറി. മീഡിയനിലെ കോൺക്രീറ്റ് കാനയിലേക്ക് ഇടിച്ചിറങ്ങിയാണ് ആംബുലൻസ് നിന്നത്.
ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും മറ്റുള്ളവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വെളുപ്പിനു മൂന്നരയോടെയായിരുന്നു സംഭവം. കുണ്ടായി ആശുപത്രിയിൽനിന്നു രോഗിയുമായി അങ്കമാലി എൽഎഫ് ആശുപത്രിയിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം.