കു​ടി​വെ​ള്ള​ക്ഷാ​മം: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​നം പ്ര​തി​സ​ന്ധി​യി​ൽ
Wednesday, May 8, 2024 1:33 AM IST
മു​ളംകുന്ന​ത്തു​കാ​വ്: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നെ​തു​ട​ർ​ന്നു ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​നം പ്ര​തി​സ​ന്ധി​യി​ൽ. മു​ള​ങ്കു​ന്ന​ത്തു​കാ​വ് ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് നി​ര്‍​ത്തി​വ​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സ​സി​ന്‍റെ എ​ണ്ണം കു​റ​യ്ക്കാ​നും ആ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ട്.

കാ​മ്പ​സ് ക്വാ​ർ​ട്ടേ​ഴ്സി​ലു​ള്ള​വ​ർ താ​മ​സം മാ​റി. സ്വ​കാ​ര്യ ഏ​ജ​ന്‍​സി​വ​ഴി വെ​ള്ളം എ​ത്തി​ച്ചാ​ണ് ആ​ശു​പ​ത്രി​യു​ടെ ദൈ​നം​ദി​ന പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​ത്.

വെ​ള്ളം സ്വ​രൂ​പി​ച്ചു​വ​യ്ക്കു​ന്ന കു​ള​ങ്ങ​ള്‍ വ​റ്റി​യ​താ​ണു പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത്. സാ​ധാ​ര​ണ വേ​ന​ല്‍​ക്കാ​ല​ത്തു പീ​ച്ചി ക​നാ​ല്‍​വ​ഴി വെ​ള്ളം​വി​ട്ടാ​ൽ ഉ​റ​വി​ലൂ​ടെ കു​ള​ത്തി​ല്‍ വെ​ള്ളം നി​റ​യാ​റു​ണ്ട്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ ഏ​പ്രി​ൽ ആ​ദ്യ​വാ​രം മൂ​ന്നു​ദി​വ​സം മാ​ത്ര​മാ​ണു വെ​ള്ളം തു​റ​ന്നു​വി​ട്ട​ത്. അ​തു മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സി​ല്‍ എ​ത്തു​ന്ന​തി​നു​മു​ന്പേ നി​ർ​ത്തി​യ​താ​ണ് പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കി​യ​ത്. ഈ ​അ​വ​സ്ഥ​യി​ലും കാ​ന്പ​സി​ൽ കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ന്ന ര​ണ്ടു കു​ള​ങ്ങ​ൾ വൃ​ത്തി​യാ​ക്കി ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.