കൂ​ട്ടാ​ല ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ പാ​പ്പാ​ന് ആ​ന​യു​ടെ ച​വി​ട്ടേ​റ്റു
Wednesday, May 8, 2024 1:33 AM IST
അ​രി​മ്പൂ​ർ: കൂ​ട്ടാ​ല മ​ഹാ​വി​ഷ്ണു ക്ഷേ​ത്രോ​ത്സ​വ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന ആ​ന തി​രു​വാ​ണി​ക്കാ​വ് രാ​ജ​ഗോ​പാ​ൽ ഇ​ട​ഞ്ഞു. പാ​പ്പാ​നു കാ​ലി​ൽ ച​വി​ട്ടേ​റ്റു.

സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ രാ​വി​ല​ത്തെ ശീ​വേ​ലി എ​ഴു​ന്ന​ള്ളി​ പ്പി​നുശേ​ഷം ആ​ന​യെ ത​ള​ച്ചി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു​മ​ണി​യോ​ ടെ എ​ഴു​ന്ന​ള്ളി​പ്പി​നാ​യി കൊ​ണ്ടു​പോ​കാ​നാ​ണ് പാ​പ്പാ​ൻ വ​ന്ന​ത്. പി​ൻ​കാ​ലി​ൽ ഇ​ട​ച്ച​ങ്ങ​ല ഇ​ടു​ന്ന​തി​നി​ടെ പാ​പ്പാ​ൻ മൂ​ത്ര​ത്തി​ക്ക​ര സ്വ​ദേ​ശി അ​ജീ​ഷി​ന് (39) ആ​ന​യു​ടെ ച​വി​ട്ടേ​റ്റു.

അ​രി​മ്പൂ​രി​ലെ മെ​ഡ് കെ​യ​ർ ആം​ബു​ല​ൻ​സി​ൽ പാ​പ്പാ​നെ ഒ​ള​രി​ക്ക​ര മ​ദ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ ച്ചു. പാ​പ്പാ​ന്‍റെ കാ​ലി​ലെ മാം​സം ച​ത​ഞ്ഞുതൂ​ങ്ങി​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ആ​ന​യെ പാ​പ്പാ​ന്മാ​ർ ചേ​ർ​ന്നു ത​ള​ച്ചു. എ​ലി​ഫ​ന്‍റ് സ്ക്വാ​ഡ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.

മൂ​ന്നാ​ന​യെ വ​ച്ച് എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ത്തി. തി​രു​വ​മ്പാ​ടി ക​ണ്ണ​ൻ തി​ട​മ്പേ​റ്റി. അ​ഞ്ചാ​ന​പ്പൂ​ര​മാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.