മതിലകം: കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹകരണത്തോടെ മതിലകം ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന സുസ്ഥിര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി ഔഷധസസ്യകൃഷിയുടെ വിത്തിടൽ ഉദ്ഘാടനം ഇ.ടി. ടൈസൺ എംഎൽഎ നിർവഹിച്ചു.
കുറുന്തോട്ടി, മഞ്ഞൾ, കച്ചോലം, കൃഷ്ണതുളസി, തിപ്പലി, ചെത്തി കൊടുവേലി തുടങ്ങിയ ഔഷധസസ്യങ്ങൾ കൃഷിചെയ്ത് കെഎഫ്ആർഐയുടെ സഹകരണത്തോടെ പ്രമുഖ ആയുർവേദ മരുന്നുകമ്പനികൾക്ക് വില്പന നടത്തും.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. രാജു അധ്യക്ഷത വഹിച്ചു. പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ.ഗോപിനാഥൻ, കെഎഫ്ആർഐ സീനിയർ സയന്റിസ്റ്റ് ഡോ. സുജനപാൽ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനില, കൃഷി ഉദ്യോഗസ്ഥൻ നന്ദകുമാർ, കെഎഫ്ആർഐ ഉദ്യോഗസ്ഥർ, ജില്ലാ പഞ്ചായത്തംഗം കെ.എസ്. ജയ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ സണ്ണി മാധവ്, പി.കെ.റഫീഖ്, സുരേഷ് പതിശേരി, ഇ.ജി.സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഒ.എ. ജെൻട്രിൻ, കെ.കെ. സഗീർ, പ്രിയ ഹരിലാൽ, മുൻ പഞ്ചായത്ത് അംഗം ഹേമലത ഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.