അധ്വാനവർഗം യുഡിഎഫിനൊപ്പം: തോമസ് ഉണ്ണിയാടൻ
1418548
Wednesday, April 24, 2024 7:02 AM IST
കല്ലേറ്റുംകര: പാവപ്പെട്ട തൊഴിലാളിവർഗത്തിന്റെ പേരുപറഞ്ഞ് അധികാരത്തിലെത്തിയവർ തൊഴിലാളികളെ വഞ്ചിക്കുകയും സന്പന്നരായ മുതലാളിമാർക്കുവേണ്ടി അധികാരത്തെ ഉപയോഗിക്കുകയുമാണെന്നു കേരള കോണ്ഗ്രസ് ഡെപ്യുട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ പറഞ്ഞു.
കേരള ഫീഡ്സിൽ കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി സംഘടിപ്പിച്ച ഐഎൻടിയുസി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് എം.എസ്. അനിൽകുമാർ അധ്യക്ഷതവഹിച്ചു. സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.കെ. ജോസഫ്, മൊയ്ദീൻ ഷാ, ആദം, ഡെന്നീസ് എന്നിവർ പ്രസംഗിച്ചു.