സംഘടനാ പ്രവർത്തനം വിലയിരുത്തി എൻഡിഎ
1415655
Thursday, April 11, 2024 12:59 AM IST
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കേരളത്തിലെ പ്രചാരണം അവസാനലാപ്പിലേക്കു കടന്നതോടെ ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്തി എൻഡിഎ മുന്നണി. ബൂത്തുതലംവരെയുള്ള പ്രവർത്തനങ്ങൾ തുടർന്നു ചിട്ടയായി മുന്നോട്ടുപോകണമെന്നും യോഗത്തിൽ നിർദേശമുയർന്നു.
പതിവു സ്ഥനാർഥിപര്യടനം കഴിഞ്ഞ രണ്ടുദിവസങ്ങളിൽ ഒഴിവാക്കിയാണ് പ്രചാരണ പുരോഗതി വിലയിരുത്തിയത്. മറ്റു മുന്നണികളിൽനിന്നു വ്യത്യസ്തമായി സ്ത്രീകൾ എൻഡിഎയുടെ പ്രചാരണത്തിനു മുന്നിട്ടിറങ്ങിയതിലും യോഗം സംതൃപ്തി പ്രകടിപ്പിച്ചു.
തൃശൂർ ലോക്സഭ എൻഡിഎ നേതൃത്വസമ്മേളനം ബിജെപി പാലക്കാട് മേഖല അധ്യക്ഷൻ വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അതുല്യ ഘോഷ്, മുന്നണിനേതാക്കളായ എം.ഡി. രാജീവ്, എസ്.പി. നായർ, ദിലീപ് വാഴപ്പിള്ളി, ശശി പുളിക്കൽ, അഡ്വ. റൈജോ മംഗലത്ത്, അയ്യപ്പൻ മനയ്ക്കൽ, പി.എസ്. ഗോപകുമാർ, ഷാൻദാസ് ചേകവർ, അഡ്വ. രവികുമാർ ഉപ്പത്ത്, ശശി പുളിക്കൽ എന്നിവർ പ്രസംഗിച്ചു.