കലാഭവൻ മണി പാർക്കിനു മുന്നിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു
1397484
Tuesday, March 5, 2024 1:26 AM IST
ചാലക്കുടി: കലാഭവൻ മണി പാർക്കിനു മുന്നിൽ നിർത്തിയിട്ട ടാറ്റാ ഇൻഡിഗോ കാറിന് തീപി ടിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചു. ഇന്നലെ രാവിലെ 11.20 നാണ് തീപിടിത്തം ഉണ്ടായത്.
മുനിസിപ്പൽ ഓഫീസിൽ നിന്ന് അറിയിച്ചതിനെത്തുടർന്ന് ചാലക്കുടി അഗ്നി രക്ഷാ നിലയ ത്തിൽനിന്ന് ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ബെന്നി അഗസ്റ്റിന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രമേശ് കു മാറിന്റെയും നേതൃത്വത്തിൽ ഫയർഫോഴ്സ് സ്ഥല ത്തെത്തി തീയണച്ചു.
മുനിസിപ്പൽ ഓഫീസിലേക്കുവന്ന പോട്ട സ്വദേശി മണക്കാട്ട് ദിവ്യ ഓടിച്ച കാറാണ് കത്തിയത്.
മുന്നിൽനിന്ന് പുക ഉയരുന്നതുകണ്ട് വർക്ക്ഷോപ്പ് ജീവനക്കാരെ വിളിക്കാനായി ദിവ്യ പോയിരുന്നു. ഇതിനിടെയാണ് തീപിടിച്ചത്.
ഇതുകണ്ട മുൻസിപ്പൽ ജീവനക്കാർ നഗര സഭയുടെ ഓഫീസ് കെട്ടിടത്തിലെ സൈറൺ മുഴക്കുകയും കെട്ടിടത്തിൽ ഉണ്ടാ യിരുന്ന ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീയണക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നാണ് ഫയർ ഫോഴ്സിനെ വിളിച്ചത്.