ഐ.ആർ. കൃഷ്ണൻ മേത്തല സ്മാരക അവാർഡ് സമ്മാനിച്ചു
1397278
Monday, March 4, 2024 1:11 AM IST
കൊടുങ്ങല്ലൂർ: അധ്യാപകനും ഗ്രന്ഥകർത്താവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ഐ.ആർ. കൃഷ്ണൻ മേത്തല അനുസ്മരണവും അവാർഡ് സമർപ്പണവും നടത്തി.
ഐ.ആർ. കൃഷ്ണൻ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മുരളീധരൻ അനാപ്പുഴ അധ്യക്ഷതവഹിച്ചു. കെകെടിഎം കോളജ് മലയാളവിഭാഗം എച്ച്ഒഡി ഡോ.ജി. ഉഷാകുമാരി മുഖ്യപ്രഭാഷണവും അവാർഡ് സമർപ്പണവുംനടത്തി. ഐ.ആർ. കൃഷ്ണൻ പുരസ്കാരം ടി.വി. വിലാസിനിക്ക് സമ്മാനിച്ചു.
ടി.വി. വിലാസിനിയുടെ അടച്ചൂറ്റൽ എന്ന കവിതാ സമാഹാരത്തിനാണ് 15,001 രൂപയും ശില്പവും അടങ്ങുന്ന അവാർഡ്. കവി സെബാസ്റ്റ്യൻ അവാർഡ് കൃതി പരിചയപ്പെടുത്തി.
കൃഷ്ണൻ മാസ്റ്റർ രചിച്ച പുസ്തകങ്ങളുടെ പ്രകാശനം ഇ.ടി. ടൈസൺ എംഎൽഎ നിർവഹിച്ചു. ടി.കെ. ഗംഗാധരൻ, ഇ. ജിനൻ, സി.എസ്. തിലകൻ, സുനിൽ പി. മതിലകം, ഷാംകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.