അവയവങ്ങൾ ദാനംചെയ്തു
1374337
Wednesday, November 29, 2023 2:36 AM IST
പുന്നംപറമ്പ്: മരണാനന്തരം അവയവങ്ങൾ ദാനംചെയ്തു നാടിനു മാതൃകയായി. തെക്കുംകര സ്വദേശി വടക്കത്ത് വീട്ടിൽ പരേതനായ നാരായണമേനോന്റെ മകൻ രമേഷ് മേനോന്റെ(61) അവയവങ്ങളാണ് ദാനം ചെയ്തത്.
തിങ്കളാഴ്ച മരണപ്പെട്ട രമേഷ് മേനോന്റെ മൃതദേഹം ചൊവ്വാഴ്ചയാണ് സംസ്കരിച്ചത്. ഭാര്യ: അനിത. മക്കൾ: ആതിര, അഖില, മരുമക്കൾ: സുനിൽ, രാഹുൽ. കൈരളി സമാജം വഴി ബംഗളൂരു ആശുപത്രിയിലാണ് അവയവങ്ങൾ ദാനം ചെയ്തത്.