വലപ്പാട് ഉപജില്ല സ്കൂൾ കലോത്സവത്തിനു തുടക്കം
1374092
Tuesday, November 28, 2023 1:57 AM IST
തൃപ്രയാർ: വലപ്പാട് ഉപജില്ല സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചു. വലപ്പാട് വിദ്യാഭ്യാസ ഉപജില്ല ഓഫീസർ എം.എ. മറിയം പതാക ഉയർത്തി. നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിനി ബാബു അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ ജയ ബിനി, ജോയിന്റ് ജനറൽ കൺവീനർ വി. സുനിത, സ്കൂൾ മനേജർ പ്രസന്നൻ, അധ്യാപക അവാർഡ് ജേതാക്കളായ കെ.എസ്. ദീപൻ, പി. രമേശൻ, പബ്ലിസിറ്റി കൺവീനർ ബാസ്റ്റിൻ കെ. വിൻസന്റ് തുടങ്ങി വിവിധ കമ്മിറ്റി കൺവീനർമാർ പങ്കെടുത്തു. വിദ്യാർഥികളുടെ വാദ്യ മേളവുമുണ്ടായി.
പബ്ലിസിറ്റി ചെയർമാൻ വി. കല സ്വാഗതവും പബ്ലിസിറ്റി ജോയിന്റ് കൺവീനർ പി.വി. ബീന നന്ദിയും രേഖപ്പെടുത്തി. നാട്ടിക എസ്എൻ ട്രസ്റ്റ് സ്കൂൾ, എൽപിഎസ് തൃപ്രയാർ, എസ്എൻ ഹാൾ നാട്ടിക, സെഞ്ചുറി പ്ലാസ, നാട്ടിക ലൈബ്രറി ഹാൾ, എയുപിഎസ് തൃപ്രയാർ, എസ്വി യുപിഎസ് തൃപ്രയാർ, ചായ് ക്ലബ്, വിബി മാൾ എന്നിവയാണ് കലോത്സവ വേദികൾ.