ദേവാലയങ്ങളില്‍ തിരുനാളിന് കൊടിയേറി
1339339
Saturday, September 30, 2023 12:58 AM IST
ആനന്ദപുരം: ചെറുപുഷ്പ ദേവാലയത്തിലെ ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാളിന് കൊടിയേറി.
പറപ്പൂക്കര ഫൊറോന വികാരി ഫാ. ജോയ് പെരേപ്പാടന് കൊടികയറ്റം നിര്‍വഹിച്ചു. സാന്‍ജോ സദന് ഡയറക്ടര്‍ ഫാ. തോമസ് വെളക്കനാടന്‍ സഹകാര്‍മികനായിരുന്നു. വീടുകളിലേക്കുള്ള അമ്പ് എഴുന്നള്ളിപ്പ് ഇന്ന് രാവിലെ 6.30 ന് ദിവ്യബലിയെ തുടര്‍ന്ന് ആരംഭിക്കും. വൈകീട്ട് 5.30ന് കൂടുതുറക്കല് ശുശ്രൂഷ ഉണ്ടായിരിക്കും. രാത്രി 10ന് അമ്പ് എഴുന്നള്ളിപ്പുകള്‍ പള്ളിയില്‍ സമാപിക്കും.
തിരുനാള്‍ ദിനമായ നാളെ രാവിലെ 10.30 ന് തിരുനാള്‍ ദിവ്യബലി. തിരുനാള്‍ പ്രദക്ഷിണം വൈകീട്ട് നാലിന് ആരംഭിച്ച് ഏഴിന് പള്ളിയില്‍ സമാപിക്കും. എട്ടിന് എട്ടാമിട ഊട്ടുതിരുനാള്. രാവിലെ ഒമ്പതിന് ദിവ്യബലി. തുടര്‍ന്ന് നേര്‍ച്ച ഊട്ട് ഉണ്ടായിരിക്കും. തിരുനാളിന്റെ വിപുലമായ നടത്തിപ്പിന് വികാരി ഫാ. ആന്റോ കരിപ്പായി, കൈക്കാരന്മാരായ ജോണ്‍ ഇല്ലിക്കല്‍, പൗലോസ് കറുകുറ്റിക്കാരന്‍, തോമസ് പൊതപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.
കാട്ടൂർ: സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ 22-ാമതു ഉൗട്ടുതിരുനാൾ കൊടിയേറ്റം ഫാ. സിബി തകിടിയിൽ സിഎംഐ നിർവഹിച്ചു. ഇന്നു രാവിലെ 10.30ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്കു ഫാ. മെഫിൻ തെക്കെക്കര നേതൃത്വം നല്‍കും. തുടർന്ന് നേർച്ചസദ്യയുണ്ടാകുമെന്ന് വികാരി ഫാ. വിൻസെന്റ് പാറയിൽ, സെന്റ് വിൻസെന്റ് പോൾ സൊസൈറ്റി പ്രസിഡന്റ് ജെറി ജോൺ, കൺവീനർ റോണി പോൾ എന്നിവർ അറിയിച്ചു.