ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ 4.5 കോടിയുടെ വികസനം
1339337
Saturday, September 30, 2023 12:58 AM IST
ചാലക്കുടി: റെയിൽവെ സ്റ്റേഷനിൽ 4.5 കോടിയുടെ വികസപദ്ധതി അനുവദിച്ചു.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. ഡിവിഷണൽ റെയിൽവെ മാനേജർ സച്ചിന്ദർ മോഹന ശർമ ചാലക്കുടി റെയിൽവെ സ്റ്റേഷനിലെത്തി. ജനപ്രതിനിധികളുമായി ചർച്ച നടത്തി. ഒന്ന് രണ്ട് ഫ്ലാറ്റ്ഫോമുകളുടെ റൂഫിംഗ് നടത്തും. എസി വെയിറ്റിംഗ് റൂമുകൾ, പുതിയ കവാടം ലിഫ്റ്റ് പുതിയ ഇരിപ്പടങ്ങൾ കുടിവെള്ള സംവിധാനം തുടങ്ങിയ സൗകര്യങ്ങളാണ് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുന്നത്.
പാർക്കിംഗ് സംവിധാനം വിപുലികരിക്കാനും പദ്ധതിയുണ്ട്. ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ബെന്നി ബഹനാൻ എംപിയും ചാലക്കുടി റെയിൽവേ സ്റ്റേഷനെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സനീഷ്കുമാർ ജോസഫ് എംഎൽഎയും ആവശ്യപ്പെട്ടു നഗരസഭ ചെയർമാൻ എബി ജോർജ് മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, കൗൺസിലർ കെ.വി. പോൾ തുടങ്ങിയവരും എന്നിവരും സന്നിഹിതരായി.