അനുമതിയില്ലാത്ത ഹോസ്റ്റൽ അടച്ചുപൂട്ടണമെന്ന്
1338642
Wednesday, September 27, 2023 1:49 AM IST
തൃശൂർ: കോർപറേഷന്റെ അനുമതിയില്ലാതെ കെട്ടിടം പേയിംഗ് ഗസ്റ്റ് ഹോമായി പ്രവർത്തിക്കുന്നതായും സമീപവാസികൾക്ക് ശല്യമായി തീരുന്നതായും പരാതി.
കൂർക്കഞ്ചേരിക്കുസമീപം കാഞ്ഞിരങ്ങാടിയിൽ വീട്ടിൽ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിനെതിരെയാണ് സമീപവാസി കോർപറേഷനും കളക്ട്രേറ്റിലും പരാതി നല്കിയിരിക്കുന്നത്.
കോർപറേഷൻ പരിശോധന നടത്തിയതിൽ കെട്ടിടത്തിനു ലേഡീസ് ഹോസ്റ്റൽ നടത്തുവാൻ ലൈസൻസ് ലഭിച്ചിട്ടില്ലെന്നു വ്യക്തമായെന്നും സമീപവാസികൾക്ക് ശല്യമായി മാറിയ ലേഡീസ് ഹോസ്റ്റൽ എത്രയുംപെട്ടെന്ന് അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം.