കേര കർഷകർ കേരളത്തിന്റെ അഭിമാനം: തോമസ് ഉണ്ണിയാടൻ
1338140
Monday, September 25, 2023 1:28 AM IST
ഇരിങ്ങാലക്കുട: കേര കർഷകർ കേരളത്തിന്റെ അഭിമാനമാണെന്നും അവരെ നിരാശരാക്കരുതെന്നും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ കേര മേഖലയെ അവഗണിക്കുന്നതിൽ പ്രതിഷേധിക്കുവാനും കേര കൃഷിയെ പ്രോത്സാഹിപ്പിക്കുവാനുമായി കേരള കോൺഗ്രസ് കർഷക സഹകരണ യൂണിയന്റെ സഹകരണത്തോടെ കേരളത്തിലെ 100 കേന്ദ്രങ്ങളിൽ നടത്തുന്ന കർഷക സൗഹൃദ കൂട്ടായ്മകളുടെ നിയോജക മണ്ഡലംതല ഉദ്ഘാടനം മുരിയാട് മണ്ഡലത്തിൽ പോൾ നെരേപറമ്പിലിന്റെ പുരയിടത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ മികച്ച കേര കർഷകരെ ആദരിക്കുകയും പുരയിടങ്ങളിൽ തെങ്ങിൻ തൈ നടുകയും ചെയ്തു. വേളൂക്കരയിൽ സിജോയ് തോമസിന്റെ പുരയിടത്തിലും ആളൂരിൽ ജോജോ മാടവനയുടെ പുരയിടത്തിലും സംഗമങ്ങൾ നടത്തി. പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, എൻ.ഡി. പോൾ, ജോജോ മാടവന, സിജോയ് തോമസ്, ഡെന്നി കണ്ണംകുന്നി, ജോസ് അരിക്കാട്ട്, ജോബി മംഗലൻ, ഫിലിപ്പ് ഒളാട്ടുപുറം, ഷോളി, എൻ.ഡി. കൊച്ചുവാറു, ജോർജ് മംഗലൻ, പി.എൽ. ജോർജ്, തോമസ് ഇല്ലിക്കൽ, സി.പി. പോൾ, ഡേവിസ് കോങ്കോത്ത് എന്നിവർ പ്രസംഗിച്ചു.