തെക്കുംകരയിൽ നിരോധിത ലഹരി ഉത്പന്നങ്ങളും അനധികൃത വിദേശമദ്യവും സുലഭം
1338133
Monday, September 25, 2023 1:28 AM IST
വടക്കാഞ്ചേരി: നിരോധിത ലഹരി ഉത്പന്നങ്ങളും അനധികൃത വിദേശമദ്യവും തെക്കുംകരയിൽ സുലഭം. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലാണു നിരോധിത ലഹരി ഉത്പ്പന്നങ്ങൾ സുലഭമായി ലഭിക്കുന്നത്. കൂടുതലായും അനധികൃത വിദേശമദ്യമാണ് ഒഴുകുന്നത്. ലക്കുകെട്ട് മദ്യപാനികൾ വിദ്യാർഥിനികളെയും സ്ത്രീകളെയും ശല്യം ചെയ്യുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
വീടുകളിലും മദ്യപാനികൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും മദ്യം എത്തിച്ചു നൽകുമെന്നതാണ് ഇവിടത്തെ പ്രത്യേകത. മദ്യപാനികൾ തമ്മിൽ പൊതു സ്ഥലങ്ങളിൽ ഏറ്റുമുട്ടാറുണ്ട്. സംഭവത്തെക്കുറിച്ച് നിരവധിതവണ വകുപ്പ് മേധാവികൾക്കും മറ്റ് അധികൃതർക്കും പരാതികൾ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നു നാട്ടുകാരും പറയുന്നു.