സമഗ്ര അന്വേഷണം വേണം
1336843
Wednesday, September 20, 2023 1:17 AM IST
പാവറട്ടി: കോൺഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റി സായാഹ്ന പ്രതിഷേധ ധർണ നടത്തി.
കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതി സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും എ.സി. മൊയ്തീൻ എംഎൽഎ രാജിവച്ച് അന്വേഷണം നേരിടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധ ധർണ നടത്തിയത്.
ഡിസിസി ജനറൽ സെക്രട്ടറി സി.എം. നൗഷാദ് ധർണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പാവറട്ടി മണ്ഡലം പ്രസിഡന്റ് ആന്റോ ലിജോ അധ്യക്ഷത വഹിച്ചു. മണലൂർ ബ്ലോക്ക് പ്രസിഡന്റ് ദീപൻ, ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഒ.ജെ. ഷാജൻ, പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന കൗൺസിലർ എ.ടി.ആന്റോ, എ.എൽ. ആന്റണി, എൻ.ആർ. രജീഷ്, ഉണ്ണി പാവറട്ടി, പി.വി. കുട്ടപ്പൻ, ഷെമീം അറക്കൽ, കമാലുദീൻ തോപ്പിൽ, ബെർട്ടിൻ ചെറുവത്തൂർ, അഡ്വ. സജീബ ജാവേദ്, രാജു പാവറട്ടി തുടങ്ങിയവർ പ്രസംഗിച്ചു.