പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്കു പരിക്ക്
1336443
Monday, September 18, 2023 1:24 AM IST
കയ്പമംഗലം: പെരിഞ്ഞനത്ത് പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യത്തൊഴിലാളികളായ നാലു പേർക്ക് പരിക്ക്. കയ്പമംഗലം കൂരിക്കുഴി സ്വദേശികളായ കിഴക്കേവളപ്പിൽ നിധിൻ, പോണത്ത് വിബീഷ്, ഇരിങ്ങതിരുത്തി ഭാസ്കരൻ, പറൂപ്പന അഷറഫ് എന്നിവർക്കാണ് പരിക്കേറ്റത്. പെരിഞ്ഞനം കാണിവളവിൽ പടിഞ്ഞാറെ ടിപ്പുസുൽത്താൻ റോഡിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം.
പരിക്കേറ്റവരെ നെടുംപറമ്പിലെ ഫ്രണ്ട്സ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂരിക്കുഴിൽ നിന്നും മീനുമായി അഴീക്കോട് പോയി മടങ്ങുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.