ലാപ്ടോപ്പ് വിതരണോദ്ഘാടനം
1336440
Monday, September 18, 2023 1:24 AM IST
കൊടകര: കൊടകര ഡോണ്‍ബോസ്കോ വിദ്യാലയത്തില്‍ സനീഷ്കുമാര് ജോസഫ് എംഎല്‍എയുടെ എസ്ഡിഎഫ് ഫണ്ടില്‍ നിന്നും ലഭിച്ച 10 ലാപ്പ്ടോപ്പുകളുടെ വിതരണോദ്ഘാടനം നടത്തി. സനീഷ്കുമാര് ജോസഫ് എംഎല്‍എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് അധ്യക്ഷത വഹിച്ചു.
സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സംഗീത, വാര്‍ഡ് മെമ്പര്‍ പ്രനില ഗിരീശന്, പിടിഎ പ്രസിഡന്റ് വി.ആര്. രഞ്ജിത്ത്, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ തെരേസ, ജോമോള്‍ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാലയത്തിന്റെ ഉപഹാരമായി മിത്രവിന്ദ്യ താന്‍ വരച്ച എംഎല്‍എയുടെ ഫോട്ടോ സമ്മാനം നല്കി. 32 പുസ്തകങ്ങള്‍ വായിച്ച് വായനാകുറിപ്പ് തയാറാക്കിയ വി. കാര്‍ത്തിക്കിന് എംഎല്‍എ പുരസ്കാരം സമ്മാനിച്ചു.