ജില്ലാ അത്ലറ്റിക് മീറ്റ് : സെന്റ് എലിസബത്ത് ഇംഗ്ലീഷ് സ്കൂൾ ജേതാക്കൾ
1336431
Monday, September 18, 2023 1:17 AM IST
കുന്നംകുളം: മൂന്നുദിവസമായി നടന്നിരുന്ന ജില്ലാ അത്ലറ്റിക് മീറ്റ് സമാപിച്ചു. 585 പോയിന്റ് നേടി തൃശൂർ സെന്റ് എലിസബത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ ജേതാക്കളായി. 351 പോയിന്റ് നേടിയ തൃശൂർ ആന്റോസ് അത്ലറ്റിക്സ് അക്കാദമിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. 203 പോയിന്റ് നേടിയ കൊടുങ്ങല്ലൂർ അക്കാദമി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
കുന്നംകുളത്ത് പുതിയതായി ഉദ്ഘാടനം ചെയ്ത സ്റ്റേഡിയത്തിലാണ് ഇത്തവണത്തെ ജില്ല മീറ്റ് നടത്തിയത്.
സമാപന സമ്മേളനത്തിൽ അത്ലറ്റിക്സ് ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ഡോ. ഇ.യു. രാജൻ അധ്യക്ഷനായിരുന്നു. തൃശൂർ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.