മരം മുറിക്കുന്നതിനിടെ തൊഴിലാളി വീണു മരിച്ചു
1296722
Tuesday, May 23, 2023 1:02 AM IST
പഴയന്നൂർ: പൊട്ടൻകോട് മരം മുറിക്കുന്നതിനിടെ തൊഴിലാളി വീണു മരിച്ചു. കുന്പളക്കോട് ഉറവിങ്കൽ ഉണ്ണികൃഷ്ണൻ(58) ആണ് മരിച്ചത്. പൊട്ടൻകോട് മോഹനന്റെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് 12നാണ് അപകടം. ഉടൻ പഴയന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പുഞ്ചപ്പാടം സിഐടിയു തൊഴിലാളിയാണ്. ഭാര്യ: ബേബി. മക്കൾ: മനു, സനു, സബിത, മഞ്ജു.