അഞ്ചു മാസം പ്രായമായ കുട്ടി മരിച്ചു
1223889
Friday, September 23, 2022 1:07 AM IST
മാപ്രാണം: അഞ്ചു മാസം പ്രായമായ കുട്ടി മരിച്ചു. മാപ്രാണം കണ്ണാത്തുപറന്പിൽ ബേബിയുടെ മകൾ സാന്ദ്രയുടെ മകൻ ദർശാണ് മരിച്ചത്. ദർശിന്റെ പിതാവ് പുത്തൻചിറ അക്കുടപ്പിള്ളി വീട്ടിൽ ശ്രീലേഷ് വിദേശത്താണ്. കുട്ടിയ്ക്ക് രണ്ടു ദിവസമായി പനി ഉണ്ടായിരുന്നതായും ഇതിന് ഡോക്ടറെ കാണിക്കുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ മുലപ്പാൽ കുടിച്ച് കിടന്ന കുട്ടിയെ പുലർച്ചയോടെ അനക്കം ഇല്ലാതായതിനെ തുടർന്ന് മാപ്രാണം ലാൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അതിന് മുന്പായി മരണം സംഭവിച്ചിരുന്നതായി ഡോക്ടർ പറഞ്ഞു.
തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമാർട്ടം നടത്തി. മൃതദേഹം മാപ്രാണം ലാൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരൻ: അൻജിത്ത്. സംസ്കാരം ഇന്നു നടക്കും.