കേരളത്തില്‍ നടക്കുന്നത് തിരുട്ട് ഗ്രാമത്തെ പോലും നാണിപ്പിക്കുന്ന കളവെന്ന് യുഡിഎഫ് നേതൃയോഗം
1602147
Thursday, October 23, 2025 5:00 AM IST
കൊച്ചി : തിരുട്ട് ഗ്രാമത്തെ പോലും നാണിപ്പിക്കുന്ന കളവാണ് കേരളത്തില്‍ മുഖ്യമന്ത്രിയും സംഘവും നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ നേതൃയോഗം.
അയ്യപ്പന്റെ സംരക്ഷണത്തിനുവേണ്ടി കൂടി വിശ്വാസികള്‍ വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പുകളാണ് കേരളത്തില്‍ ഇനി നടക്കാന്‍ പോകുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ ബാബു എംഎല്‍എ പറഞ്ഞു. സ്വര്‍ണം കണ്ടാല്‍ മോഷ്ടിക്കാതിരിക്കാന്‍ സര്‍ക്കാരിനും സിപിഎമ്മുകാര്‍ക്കും കഴിയാത്ത നിലയിലായെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന് അധ്യക്ഷനായി. ഈ മാസം 25 നകം യുഡിഎഫ് നിയോജക മണ്ഡലം കണ്‍വന്‍ഷനുകളും 30 നകം മണ്ഡലം കണ്‍വന്‍ഷനുകളും നടത്താന്‍ യോഗം തീരുമാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്നും യോഗം വിലയിരുത്തി.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാ, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം, കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി.തോമസ്, കെപിസിസി ജനറല്‍ സെക്രട്ടറി വി.പി.സജീന്ദ്രന്, ഡെപ്യൂട്ടി ചെയര്മാന് ടി.യു.കുരുവിള, എൻ.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.