പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1601649
Tuesday, October 21, 2025 10:39 PM IST
വരാപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
ചേരാനല്ലൂർ വിഷ്ണുപുരം തുണ്ടിപ്പറമ്പിൽ മുരളിയുടെ മകൻ രാഹുൽ മുരളി (26) ആണ് മരിച്ചത്. സംസ്കാരം നടത്തി.
കടമക്കുടി നേവി പാലത്തിനു സമീപം തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ സമീപത്തുള്ള തൂമ്പ് കുഴിയിലേക്കു തെന്നിനീങ്ങിയ രാഹുലിനെ കാണാതാകുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലിൽ ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ: ദീപ.