കടവന്ത്ര-പനമ്പിള്ളിനഗര്‍ മെട്രോ ഫീഡര്‍ ബസ് സർവീസ് ഇന്ന് മുതല്‍
1601684
Wednesday, October 22, 2025 4:10 AM IST
കൊച്ചി: മെട്രോ ഇലക്ട്രിക് ഫീഡര്‍ ബസിന്റെ കടവന്ത്ര-പനമ്പിള്ളി നഗര്‍-കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍ സര്‍വീസ് ഇന്ന് ആരംഭിക്കും. രാവിലെ എട്ട് മുതല്‍ വൈകുന്നേരം 7.50 വരെയാണ് സര്‍വീസ്.
കടവന്ത്ര മെട്രോ സ്റ്റേഷനു മുന്നില്‍ നിന്നാരംഭിച്ച് മനോരമ ജംഗ്ഷന് വഴി പനമ്പള്ളി നഗര്‍ റോഡ്, ജസ്റ്റീസ് കൃഷ്ണയ്യര്‍ റോഡ്, കെ.പി. വള്ളോന്‍ റോഡ്, എസ്എ റോഡ് വഴിയാണ് സര്‍വീസ്.