തങ്കളത്ത് ഹൈപ്പർമാർക്കറ്റിൽ മോഷണം
1602112
Thursday, October 23, 2025 4:06 AM IST
കോതമംഗലം: തങ്കളത്ത് ഹൈപ്പർമാർക്കറ്റിൽ മോഷണം. 55,000 രൂപയോളം നഷ്ടമായി. ചൊവ്വാഴ്ച്ച രാത്രി തങ്കളം മൂലൻസ് ഹൈപ്പർമാർക്കറ്റിലാണ് കടയുടെ സമീപത്തെ ഇടവഴിയിലൂടെ എത്തിയ മോഷ്ടാവ് തകര ഷീറ്റ് അറുത്ത് മാറ്റി അകത്ത് കടന്നത്.
ഫാൻസി ഐറ്റം വിൽക്കുന്ന ഭാഗത്തെ കൗണ്ടറിൽനിന്ന് നാൽപ്പതിനായിരം രൂപയും മുൻവശത്തെ കൗണ്ടറുകളിൽ ഒന്നിൽനിന്ന് പതിനയ്യായിരം രൂപയുമാണ് നഷ്ടമായത്.
മുഖം മുഴുവൻ മറച്ച നിലയിൽ ഹൈപ്പർമാർക്കറ്റിനകത്ത് കടന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.