സെന്റിനറി സ്മാരക ഫുട്ബോൾ: ആലുവയും കോതമംഗലവും ഏറ്റുമുട്ടും
1602126
Thursday, October 23, 2025 4:14 AM IST
ആലുവ: സെന്റ് മേരീസ് ഹൈസ്കൂൾ സെന്റിനറി സ്മാരക ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളും ആതിഥേയരായ ആലുവ സെൻറ് മേരീസ് ഹൈസ്കൂളും ഏറ്റുമുട്ടും.
ഇന്ന് വൈകിട്ട് നാലിനാണ് മത്സരം. മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് പെരുമ്പാവൂർ ആശ്രമം സ്കൂളിനെ പരാജയപ്പെടുത്തിയാണ് കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ ഫൈനലിലെത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വാഴക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിനെയാണ് ആലുവ സെന്റ് മേരീസ് ഹൈസ്കൂൾ പരാജയപ്പെടുത്തിയത്.