ഗ്രീന്‍ ഹെല്‍ത്ത് സമ്മിറ്റ് ആൻഡ് എക്സ്പോ 25ന്
1602124
Thursday, October 23, 2025 4:14 AM IST
കൊച്ചി: റോട്ടറി ഡിസ്ട്രിക്ട് 3205 കൊച്ചിന് സെന്‍ട്രലിന്റെ ഗ്രീന്‍ ഹെല്‍ത്ത് സമ്മിറ്റ് ആൻഡ് എക്സ്പോ പാലാരിവട്ടം ഹൈവേ ഗാര്ഡന് കണ്വന്ഷന് സെന്ററില്‍ 25ന് നടക്കും.
വിവിധ മേഖലകളില്‍ നിന്നുള്ള ആരോഗ്യ- ക്ഷേമ പ്രാക്ടീഷണര്‍മാര്‍ പങ്കെടുക്കും. എംഎല്‍എമാരായ ഉമാ തോമസ്, കെ.എന്‍. ഉണ്ണികൃഷ്ണന് റോട്ടറി ജില്ലാ ഗവര്‍ണര്‍ ഡോ. ജി എന്‍ രമേശ് എന്നിവര്‍ ചേര്‍ന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
പ്രഫ. ഡോ. ഉഷി മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847062016, 9048099957 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് റോട്ടറി ഡിസ്ട്രിക്ട് ചെയര്‍ പോസിറ്റീവ് ഹെല്‍ത്ത് ഡോ. എ. ശ്രീകുമാര്‍ അറിയിച്ചു.