ഗാന്ധിയൻ ഗ്രന്ഥങ്ങൾ നൽകി
1602118
Thursday, October 23, 2025 4:14 AM IST
വാഴക്കുളം: ഗാന്ധിയൻ ആശയങ്ങളുടെ പ്രചാരണത്തിനായി പൂർണോദയ ട്രസ്റ്റ് കദളിക്കാട് വിമലമാതാ ഹയർ സെക്കൻഡറി സ്കൂളിന് ഗാന്ധിയൻ ഗ്രന്ഥങ്ങൾ സംഭാവന നൽകി. കുട്ടികളുടെ ഗാന്ധിയൻ പഠനത്തിന് 7500 രൂപയുടെ പുസ്തകങ്ങളാണ് പൂർണോദയ ട്രസ്റ്റ് മാനേജിംഗ് പാർട്ണർ ഡോ. വിൻസെന്റ് മാളിയേക്കൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റെജിന്‍ കൈമാറിയത്.
ഗാന്ധിയൻ ആശയങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള പ്രസിദ്ധീകരണത്തിന്റെ മുപ്പത്തിയേഴാം വാർഷികത്തോടനുബന്ധിച്ചാണ് ട്രസ്റ്റ് പുസ്തകങ്ങൾ നൽകിയത്. അധ്യാപകരായ സുമ ഔസേപ്പച്ചൻ, നീതു ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.