പെരുമാംകണ്ടം സെന്റ് ജൂഡ് നഗറില്‍ യൂദാശ്ലീഹായുടെ തിരുനാള്‍ നാളെ മുതല്‍
1602108
Thursday, October 23, 2025 4:06 AM IST
മൂവാറ്റുപുഴ: പെരുമാംകണ്ടം സെന്റ് ജൂഡ് നഗറില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍ നാളെ മുതല്‍ 26 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോസ് കിഴക്കേയില്‍ അറിയിച്ചു. തിരുനാളിനൊരുക്കമായുള്ള ബൈബിള്‍ കണ്‍വന്‍ഷനും നടക്കും.
ഇന്നു രാവിലെ 5.30ന് കുര്‍ബാന, നൊവേന, വൈകുന്നേരം നാലിന് ജപമാല സമര്‍പ്പണം, 4.30ന് കുര്‍ബാന, നൊവേന റവ. ഡോ. സ്റ്റാന്‍ലി കുന്നേല്‍, ബൈബിള്‍ കണ്വന്ഷന് ഫാ. ജെയിംസ് കക്കുഴി. നാളെ രാവിലെ 5.30ന് കുര്‍ബാന, നൊവേന, വൈകുന്നേരം 4.30ന് ജപമാല സമര്‍പ്പണം, കൊടിയേറ്റ്, തിരുനാള്‍ കുര്‍ബാന, നൊവേന, സന്ദേശം റവ. ഡോ. ജോര്‍ജ് പുന്നക്കോട്ടില്‍, ഉണ്ണിയപ്പം നേര്‍ച്ച.
25ന് രാവിലെ 5.30നും 10നും കുര്‍ബാന, നൊവേന, 11 മുതല്‍ 12.30 വരെ ദിവ്യകാരുണ്യ സന്നിധിയില്‍ ജപമാല രഹസ്യങ്ങളുടെ ധ്യാനവും ആരാധനയും. 12.30ന് പാല്‍ക്കഞ്ഞി നേര്‍ച്ച, വൈകുന്നേരം 4.30ന് വാഹന വെഞ്ചരിപ്പ്, 4.45ന് ലദീഞ്ഞ്, അഞ്ചിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന. സന്ദേശം ഫാ. റോയി കണ്ണഞ്ചിറ, ഏഴിന് ജപമാല, തിരിപ്രദക്ഷിണം, സമാപന പ്രാര്‍ഥന, നെയ്യപ്പം നേര്‍ച്ച.
26ന് രാവിലെ 5.30ന് കുര്‍ബാന, സന്ദേശം, നൊവേന, രശ്മികിരീടം എഴുന്നള്ളിക്കല്‍, ഏഴിന് കുര്‍ബാന, 10.30ന് കുര്‍ബാന, സന്ദേശം, നൊവേന, 11.30നും വൈകുന്നേരം നാലിനും രശ്മികിരീടം എഴുന്നള്ളിക്കല്‍, 4.45ന് ലദീഞ്ഞ്, അഞ്ചിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന ഫാ. മാത്യു ചെറുപറമ്പില്‍, തിരുനാള്‍ സന്ദേശം റവ. ഡോ. ബെന്നോ പുതിയാപറമ്പില്‍, പ്രദക്ഷിണം, സമാപന ആശീര്‍വാദം, തിരുശേഷിപ്പ് വണക്കം.