അരൂരിൽ രണ്ട് വാഹനങ്ങൾ വഴി മുടക്കി, ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകൾ
1602128
Thursday, October 23, 2025 4:27 AM IST
അരൂര്‍: ദേശീയപാതയില്‍ രണ്ട് വാഹനങ്ങള്‍ വഴി മുടക്കിയതിനെ തുടര്‍ന്ന് അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് ചേര്‍ത്തല ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറി അരൂര്‍ക്ഷേത്രം ജംഗ്ഷനില്‍ ആക്സില്‍ ഒടിഞ്ഞ് ഗതാഗതതടസം ഉണ്ടായതിനു പിന്നാലെ തോപ്പുംപടിയില്‍ നിന്നും ചേര്‍ത്തലയ്ക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ് ലോറിയുടെ തൊട്ടുമുന്നില്‍ ബ്രേക്ക് ഡൗണും ആയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.
ക്ഷേത്രം ജംഗ്ഷനില്‍ നിന്നും തെക്കോട്ട് പോകേണ്ട വാഹനങ്ങള്‍ അരൂര്‍ ബൈപ്പാസ് മുതല്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു. 10.30 ഓടെ ഗതാഗതക്കുരുക്ക് ഭാഗികമായി പരിഹരിച്ചു.